പാകിസ്താനിൽ ചാവേറാക്രമണത്തിൽ 9 സൈനികർ കൊല്ലപ്പെട്ടു ;ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതം

ഖൈബർ പഖ്തൂൺ: പാകിസ്താനിലുണ്ടായ ചാവേറാക്രമണത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. 17 പേർക്ക് ഗുരുതര പരിക്ക്. കൊല്ലപ്പെട്ടവരിൽ നായിബ് സുബേദാർ സനോബർ അലിയും ഉൾപ്പെടും. ബന്നു ജില്ലയിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ജനിഖേൽ പ്രദേശത്താണ് സംഭവം. സൈനിക വാഹന വ്യൂഹത്തിന് നേരെയാണ് ചാവേറാക്രമണം നടന്നത്. ഇരുചക്രവാഹനത്തിൽ എത്തിയ ചാവേർ സൈനിക വാഹന വ്യൂഹത്തിന് സമീപത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഖൈബര്‍ പഖ്തൂണ്‍ഖ്വയും ബലൂചിസ്താനും ഭീകരരുടെ സാന്നിധ്യം കൂടുതലുള്ള പാകിസ്താനിലെ പ്രദേശങ്ങളാണ്. കഴിഞ്ഞ നവംബറിൽ പാക് സർക്കാരും ഭീകരസംഘടനയായ തെഹ് രീക് ഇ താലിബാനുമായി (പാകിസ്താൻ) വെടിനിർത്തലിൽ എത്തിയിരുന്നു.
ASDADSADSS