മണിപ്പൂർ, ഹരിയാന ഇരകൾക്ക് ഐക്യദാർഢ്യവുമായി ഫ്രന്റ്സ് വനിതാ വിഭാഗം

മണിപ്പൂർ, ഹരിയാന എന്നിവിടങ്ങളിൽ നടന്ന വംശീയ അക്രമങ്ങൾക്കിരയായവർക്ക് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. നാട്ടിൽ നടക്കുന്ന സംഭവങ്ങൾ നടുക്കമുളവാക്കുന്നതാണെന്നും, എല്ലാം രംഗത്തും ഫാസിസം പിടിമുറുക്കുന്ന ഈ കാലത്ത് അനീതികൾക്കെതിരെ പ്രതികരിക്കാൻ നീതിയിലും സത്യത്തിലും വിശ്വസിക്കുന്ന ഏതൊരു ജനാധിപത്യ വിശ്വാസിയും രംഗത്ത് വരേണ്ടതുണ്ടെന്നും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വനിതാ വിഭാഗം പ്രസിഡന്റ് സാജിദ സലീം അധ്യക്ഷത വഹിച്ച പരിപാടിയിൽ മനാമ ഏരിയ വൈസ് പ്രസിഡന്റ് നൂറ ഷൗക്കത്തലി, എഴുത്തുകാരി ഉമ്മു അമ്മാർ, പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗം ഷിജിന ആഷിഖ്, മുഹറഖ് ഏരിയ സെക്രട്ടറി ഹേബ ഷക്കീബ്, മസീറ നജാഹ് എന്നിവർ സംസാരിച്ചു. സുബൈദ മുഹമ്മദലി കവിത അവതരിപ്പിച്ചു. സമകാലിക വിഷയത്തിലെ ടാബ്ലോ അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായി. ബുഷ്‌റ ഹമീദിന്റെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ വനിതാ വിഭാഗം സെക്രട്ടറി ശൈമില നൗഫൽ സ്വാഗതവും സർഗവേദി കൺ വീനർ മെഹ്‌റ മൊയ്തീൻ നന്ദിയും രേഖപ്പെടുത്തി. സലീന ജമാൽ, സമീറ നൗഷാദ്, ഫാത്തിമ സ്വാലിഹ്, സൗദ പേരാമ്പ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷബീഹ ഫൈസൽ പരിപാടി നിയന്ത്രിച്ചു.
SDFDFSDFSDFS