പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്കായി കൂടുതൽ സുരക്ഷിതമായ ഹൈ−ടെക് ബസുകൾ ഉപയോഗിക്കുമെന്ന് ദുബായ് ടാക്സി കോർപറേഷൻ


2023−2024 അധ്യയന വർഷത്തിൽ കുട്ടികൾക്കായി കൂടുതൽ സുരക്ഷിതമായ ഹൈ−ടെക് ബസുകൾ ഉപയോഗപ്പെടുത്തുമെന്ന് ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ ഇരുപത്തയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം നൽകുന്നതിന് ഈ നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള ബസുകൾ ഉപയോഗിക്കുന്നതാണ്. സ്‌കൂളുകളിലേക്കും, തിരികെ വീടുകളിലേക്കുമുള്ള വിദ്യാർത്ഥികളുടെ യാത്രകൾ സുരക്ഷിതമാക്കുന്നത് ലക്ഷ്യമിട്ടാണ് DTC അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ബസുകൾ ഉപയോഗിക്കുന്നത്.

നിരീക്ഷണ കാമറകൾ, യാത്ര അവസാനിക്കുന്ന വേളയിൽ ബസിൽ കുട്ടികൾ ആരും തന്നെയില്ലാ എന്ന് ഉറപ്പാക്കുന്നതിനുള്ള സംവിധാനം, ജി പി എസ്, ആർ എഫ് ഐഡി മുതലായ സാങ്കേതികവിദ്യകൾ ഈ വാഹനവ്യൂഹങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

article-image

jhjkh

You might also like

  • Lulu Exchange
  • Straight Forward

Most Viewed