ഐ.സി.ആർ.എഫ് ടീം നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ് ) ടീം നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു. രണ്ട് പതിറ്റാണ്ടായി ഐ.സി.ആർ.എഫ് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. നിയുക്ത ഇന്ത്യൻ അംബാസഡർ ഐ.സി.ആർ.എഫ് പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകി. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ.വി കെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോയിന്റ് സെക്രട്ടറിമാരായ നിഷാ രംഗരാജൻ, അനീഷ് ശ്രീധരൻ എന്നിവരാണ് സന്ദർശകസംഘത്തിലുണ്ടായിരുന്നത്.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാരായ ഇഹ്ജാസ് അസ്ലം, രവികുമാർ ജെയിൻ, രവിശങ്കർ ശുക്ല എന്നിവർ സന്നിഹിതരായിരുന്നു.
segsg