ബഹ്റൈനിൽ നടക്കാനിരിക്കുന്ന ജി.സി.സി തൊഴിൽ മന്ത്രിമാരുടെ ഒമ്പതാമത് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ചർച്ച ചെയ്തു

ബഹ്റൈനിൽ നടക്കാനിരിക്കുന്ന ജി.സി.സി തൊഴിൽ മന്ത്രിമാരുടെ ഒമ്പതാമത് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ബഹ്റൈൻ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാനും ജി.സി.സി ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ് കൗൺസിൽ എക്സിക്യൂട്ടിവ് ബ്യൂറോ ഡയറക്ടർ ജനറൽ ഡോ. അമർ ബിൻ മുഹമ്മദ് അൽ ഹജേരിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ഈ മേഖലയിൽ ജി.സി.സി രാജ്യങ്ങളുടെ യോജിച്ച പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യം തൊഴിൽമന്ത്രി കൂടികാഴ്ച്ചയിൽ ചൂണ്ടികാട്ടി.
മാറുന്ന കാലഘട്ടത്തിനനുസരിച്ച് തൊഴിൽ മേഖലയിലും ആധുനീകരണം നടപ്പാക്കേണ്ടതുണ്ടെന്നും ഇരുവരും വ്യക്തമാക്കി. പൗരന്മാരുടെ പുനരധിവാസത്തിലും വിവിധ മേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ബഹ്‌റൈൻ സ്വീകരിക്കുന്ന നിലപാടുകളിൽ ഡോ. അൽ ഹജേരി സംതൃപ്തി രേഖപ്പെടുത്തി.
്ീബി്ീബ