സീഫ് പ്രോപ്പർട്ടീസിന്റെ പുതിയ ലിവാൻ സിനിമ ടൂറിസം മന്ത്രി ഫാതിമ ബിൻ ജഅഫർ അസ്സൈറഫി ഉദ്ഘാടനം ചെയ്തു


സീഫ് പ്രോപ്പർട്ടീസിന്റെ പുതിയ ലിവാൻ സിനിമ ടൂറിസം മന്ത്രി ഫാതിമ ബിൻ ജഅഫർ അസ്സൈറഫി ഉദ്ഘാടനം ചെയ്തു. സമീപകാലത്ത് സ്വകാര്യമേഖലയിൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, ഇത് വഴി ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി ഉദ്ഘാടനചടങ്ങിൽ വ്യക്തമാക്കി.

സീഫ് പ്രോപ്പർട്ടീസിനു കീഴിലുള്ള ലിവാൻ സിനിമ വിനോദമേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നാൻ ഉദ്ദേശിക്കുന്നതായി കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. 1000 പേർക്ക് ഇരിക്കാൻ കഴിവുള്ള ഏഴ് മൾട്ടിപ്ലക്സ് സ്ക്രീനുകളാണ് ലിവാൻ സിനിമയിൽ ഒരുക്കിയിരിക്കുന്നത്.

article-image

szds

You might also like

Most Viewed