ബഹ്റൈനിലെ യൂസ്ഡ് സ്പെയർ പാർട്സ് കടകളിൽ ദക്ഷിണ മേഖല പൊലീസ് പരിശോധന നടത്തി

രാജ്യത്തുള്ള യൂസ്ഡ് സ്പെയർ പാർട്സ് കടകളിൽ ദക്ഷിണ മേഖല പൊലീസ് പരിശോധന നടത്തി. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ, നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾക്കായാണ് പരിശോധനകൾ നടന്നത്. എൽ.എം.ആർ.എ അടക്കമുള്ള വിവിധ സർക്കാർ അതോറിറ്റികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ നിയമലംഘകരായ ഏതാനും വിദേശ തൊഴിലാളികൾ പിടിയിലായി.
നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു. താമസ വിസ നിയമം, തൊഴിൽ നിയമങ്ങൾ എന്നിവ ലംഘിച്ചതിന്‍റെ പേരിൽ പിടികൂടിയവരെ നിയമനടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
zdfsdg