മാറ്റ് ബഹ്റൈൻ സംഘടിപ്പിച്ച ഈദ് നൈറ്റ് ശ്രദ്ധേയമായി


ബലിപെരുന്നാളിനോട് അനുബന്ധിച്ച് മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ അഥവാ മാറ്റ് ബഹ്റൈൻ സംഘടിപ്പിച്ച ഈദ് നൈറ്റ് ശ്രദ്ധേയമായി. മാറ്റ് കുടുംബാംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച ഗാനങ്ങൾ, ഒപ്പന, കോൽക്കളി, സൂഫി ഡാൻസ്, ബഹ്‌റൈൻ ട്രഡീഷണൽ നൃത്തങ്ങൾ, മിമിക്രി തുടങ്ങിയ വിവിധയിനം പരിപാടികൾ നടന്നു. ചടങ്ങിൽ sslc, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാറ്റ് ബഹ്‌റൈൻ അംഗങ്ങളുടെ മക്കൾക്കുള്ള ആദരവ് നൽകുകയും, 2023−2025 ലേക്കുള്ള പുതിയ കമ്മിറ്റിയെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു.

മാറ്റ് ബഹ്‌റൈൻ പ്രസിഡന്റ്‌ ഗഫൂർ കയ്പമംഗലം അദ്ധ്യക്ഷത വഹിച്ച പൊതുയോഗം സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലി കേച്ചേരി സ്വാഗതവും ട്രഷറർ റെഷീദ് വെള്ളങ്ങല്ലൂർ നന്ദിയും പറഞ്ഞു. 

article-image

gdfs

You might also like

  • Straight Forward

Most Viewed