ഭിന്നവിധി; സെന്തില്‍ ബാലാജിയുടെ കാര്യം ഇനി മൂന്നംഗ ബെഞ്ച് തീരുമാനിക്കും


മന്ത്രി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ ഭിന്നവിധി. ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് അപേക്ഷ നിലനില്‍ക്കുന്നതാണെന്നും മന്ത്രിയെ മോചിപ്പിക്കണമെന്നും ജസ്റ്റീസ് നിഷ ഭാനു ഉത്തരവിട്ടു. എന്നാല്‍ അറസ്റ്റ് നിയമവിധേയമാണെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ജസ്റ്റീസ് ഭരത ചക്രവര്‍ത്തി ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍ കേസ് വിശാല ബെഞ്ചിലേക്ക് പോകും. ചീഫ് ജസ്റ്റീസ് തീരുമാനിക്കുന്ന മൂന്നംഗ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക. കഴിഞ്ഞ മാസം 14ന് ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നെഞ്ചു വേദനയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മന്ത്രിയുടെ ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തി.


ഇതോടെ അദ്ദേഹത്തെ അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലായിരുന്നു ബാലാജിയുടെ അറസ്റ്റിനെതിരേ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ ശസ്ത്രക്രിയക്ക് ശേഷം ചെന്നൈ കാവേരി ആശുപത്രിയില്‍ തുടരുകയാണ് അദ്ദേഹം.

article-image

asaddaads

You might also like

  • Straight Forward

Most Viewed