ബഹ്റൈനിൽ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ

കടുത്ത ചൂട് ആരംഭിച്ചതോടെ പ്രഖ്യാപ്പിച്ച മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതൽ ബഹ്റൈനിൽ പ്രാബല്യത്തിൽ വന്നു. പുറത്ത് സൂര്യാതപം നേരിട്ടുകൊണ്ട് ജോലി ചെയ്യുന്നവർക്കാണ് ഈ നിയമം ബാധകമാവുക. ഇത് പ്രകാരം സൂര്യാഘാതം നേരിട്ടേൽക്കുന്ന ജോലി ചെയ്യുന്നവർ ഈ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതൽ നാലുമണിവരെ ജോലിയിൽനിന്ന് വിട്ടുനിൽക്കണം. ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണം നടപ്പിലാക്കുന്നതെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു. ഈ നേരത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഇങ്ങിനെ ചെയ്യുന്നത് പരിശോധനകളിൽ കണ്ടെത്തിയാൽ ഒരു തൊഴിലാളിക്ക് 500 ദീനാർ മുതൽ 1,000 ദീനാർവരെ പിഴ ചുമത്തും. കൂടാതെ തൊഴിൽ ദാതാവിന് മൂന്ന് മാസം വരെയുള്ള ജയിൽ ശിക്ഷയും നൽകും.
2013 മുതൽ നടപ്പിലാക്കി തുടങ്ങിയ നിയന്ത്രണത്തിന് ശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങൾ ഏറെ കുറഞ്ഞതായി മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
sdrgd