ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ബോധവത്കരണ പരിപാടി സംഘടപ്പിച്ച് ആവാസ്
ഭിന്നശേഷിക്കാരായ കുട്ടികളുടെ വളർച്ചയും വികാസവും ലക്ഷ്യമാക്കി ബോധവത്കരണ പരിപാടി നടന്നു. ഉമ്മുൽ ഹസം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഇന്റർവെൻഷൻ സെന്റർ അഥവാ ‘ആവാസ്’ ആണ് പരിപാടി നടത്തിയത്. സൈക്കോളജി, ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, ബിഹേവിയറൽ തെറപ്പി എന്നിവയെക്കുറിച്ച് വിദഗ്ധര്‍ സംസാരിച്ചു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്‍ലം ശൈഖ്, പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകയുമായ അമാൽ അൽമൊയ്യാദ്, വ്യവസായികളായ മുകേഷ് കേവലാനി, രേണുക നമ്പ്യാർ രവീന്ദ്രൻ, ശുഭ ദമാനി, ശ്രീവിദ്യ അർജുൻ, ഡോ. പ്രവീൺ കുമാർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, പ്രവാസി ലീഗൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ വളർച്ചയും വികാസവും ലക്ഷ്യമാക്കി ബോധവത്കരണ പരിപാടി നടന്നു. ഉമ്മുൽ ഹസം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഇന്റർവെൻഷൻ സെന്റർ അഥവാ ‘ആവാസ്’ ആണ് പരിപാടി നടത്തിയത്.
dfgdfgdfg

