സുധാകരനെതിരെ സംസാരിച്ചത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍: എം.വി.ഗോവിന്ദന്‍


പോക്‌സോ കേസില്‍ പങ്കുണ്ടെന്ന ആരോപണത്തിന് കെ.സുധാകരന്‍ കേസ് കൊടുത്താല്‍ അതിനെ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. താന്‍ സംസാരിച്ചത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്നും ഗോവിന്ദന്‍ പറഞ്ഞു. തട്ടിപ്പുകാരനായ മോന്‍സന്‍ മാവുങ്കലിനെ സംരക്ഷിക്കുന്നതും പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസാരിക്കുന്ന തനിക്കെതിരെ കേസ് കൊടുക്കുന്നതുമാണ് കോണ്‍ഗ്രസ് നയം. ഇത് ജനങ്ങള്‍ കൃത്യമായി മനസിലാക്കുമെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.

മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നെന്ന് അതിജീവിതയുടെ മൊഴിയിലുണ്ടെന്നാണ് ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ പോക്‌സോ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു.

article-image

adsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed