യു.എസ് സ്‌പേസ് ആൻഡ് റോക്കറ്റ് സെന്ററിന്റെ ബഹിരാകാശ ക്യാമ്പിൽ ബഹ്‌റൈനിൽ നിന്നും നാല് യുവപ്രതിഭകളും


യു.എസ് സ്‌പേസ് ആൻഡ് റോക്കറ്റ് സെന്ററിന്റെ  ബഹിരാകാശ ക്യാമ്പിൽ ബഹ്‌റൈനിൽ നിന്നും നാല് യുവപ്രതിഭകളും. ഹസൻ അബ്ദുറഹ്മാൻ ഹാഷിം, 17 വയസ്സുകാരായ ലിയ ഹമദ് ജനാഹി, മറിയം ഖാലിദ് അലവാദി, നാസർ മുഹമ്മദ് അൽഖൂട്ടി എന്നിവരാണ് അലബാമയിലെ ഹണ്ട്‌സ്‌വില്ലയിൽ നടക്കുന്ന  വിഖ്യാത ബഹിരാകാശ ക്യാമ്പിൽ ബഹിരാകാശ യാത്രിക പരിശീലനം നേടുക. സംഘത്തെ ബഹ്‌റൈനിലെ നാഷനൽ സ്‌പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട് മാനേജ്‌മെന്റ് മേധാവി അമൽ അൽബിനാലി നയിക്കും. അൽ വേർഡൻ എൻഡവർ സ്‌കോളർഷിപ് പ്രോഗ്രാമാണ് ഇവരുടെ ചെലവുകൾ വഹിക്കുക. മിടുക്കരായ വിദ്യാർഥികൾക്ക്  സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, ആർട്‌സ്, മാത്‌സ് (സ്റ്റീം) മേഖലകളിൽ വിദഗ്ധ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നാലുപേരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്‌.എസ്) ബഹ്‌റൈന്റെയും അറബ് ലോകത്തിന്റെയും അംബാസഡർമാരായിരിക്കുമെന്ന്  എൻ.എസ്.എസ്.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. മുഹമ്മദ് അൽ അസീരി പറഞ്ഞു. ബഹ്‌റൈനിലുടനീളമുള്ള സ്‌കൂളുകളിൽനിന്നുള്ള നിരവധി അപേക്ഷകരിൽനിന്നാണ്  ടീമിനെ തിരഞ്ഞെടുത്തത്.  ബഹിരാകാശദൗത്യത്തിന് സമാനമായ പരിശീലനമാണ് കുട്ടികൾക്ക് ക്യാമ്പിൽ ലഭിക്കുക.

article-image

ൂ്ീബ

You might also like

  • Straight Forward

Most Viewed