അതിവേഗ ട്രാക്കിലൂടെ ബൈക്കുകൾ ഓടിക്കരുതെന്ന് ഡെലിവറി റൈഡർമാർക്ക് നിർദ്ദേശം

അതിവേഗ ട്രാക്കിലൂടെ ബൈക്കുകൾ ഓടിക്കരുതെന്ന് ഡെലിവറി റൈഡർമാർക്ക് അബുദാബി പൊലീസിന്റെ നിർദേശം. പരമാവധി 100 കിലോമീറ്റർ വേഗമുള്ള വലതു വശത്തെ ലെയ്നിലൂടെ മാത്രമേ ഡെലിവറി ബൈക്കുകൾ ഓടിക്കാവു. 3,4 വരി പാതകളിലൂടെ പോകുമ്പോൾ വലതുവശത്തെ രണ്ട് വരിയും 5 വരി പാതയിലൂടെ പോകുമ്പോൾ വലതു വശത്തെ 3 ട്രാക്കുകളും മാത്രമാണ് ഡെലിവറി ബൈക്കുകൾക്ക് ഉപയോഗിക്കാൻ കഴിയുക. അതിവേഗ ട്രാക്കിൽ അമിത വേഗത്തിൽ ബൈക്കുകൾ ഓടിച്ച് അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി കടുപ്പിച്ചത്.
വേഗം സഞ്ചരിക്കേണ്ട വാഹനങ്ങൾ ബൈക്കുകൾ തടസ്സം സൃഷ്ടിക്കുന്നതും പൊലീസ് കണക്കിലെടുത്തു. ഡെലിവറി ബൈക്കുകൾ നിർത്തിയിടാനും ഡെലിവറി ബോയ്സിനു വിശ്രമിക്കാനുമായി 2800 പാർക്കിങ് കേന്ദ്രങ്ങൾ അബുദാബിയിലും 200 പാർക്കിങ് കേന്ദ്രങ്ങൾ അൽഐനിലും ഒരുക്കും. ചൂടു കാലത്ത് ഡെലിവറിക്കാർക്ക് വിശ്രമിക്കാനായി 6 ബസുകൾ ഏർപ്പെടുത്തി. ഇതിനു പ്രത്യേക പാർക്കിങ് അനുവദിച്ചു.
ddf