സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മർ‍കസ് സിഇഒ ഉബൈദുള്ള സഖാഫി


സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മർ‍കസ് സിഇഒ ഉബൈദുള്ള സഖാഫി പ്രസ്താവിച്ചു.  മർകസ് ബഹ്റൈൻ ചാപ്റ്റർ വാർഷിക കൗൺസിലിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സുലൈമാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ മാർക്സ് ഗ്ലോബൽ പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര കൗൺസിൽ ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികളായി അബ്ദുൽ ഹകീം സഖാഫി കിനാലൂർ (പ്രസിഡണ്ട്), അബ്ദുറഹിം സഖാഫി വരവൂർ (ജനറൽ സിക്രട്ടറി) സിഎച്ച് അഷ്റഫ് (ഫിനാൻസ് സിക്രട്ടറി), സപ്പോർട്ട് & സർവ്വീസ്  റസാഖ് ഹാജി ഇടിയങ്ങര (പ്രസിഡണ്ട് ), സലാം പെരുവയൽ ( സിക്രട്ടറി),  എജ്യുക്കേഷൻ എൻജി: മുഹമ്മദ് കുട്ടി ഹാജി (പ്രസിഡണ്ട്) വി പി .കെ . മുഹമ്മദ് (സിക്രട്ടറി), എക്സലൻസി & ഇന്റർസ്റ്റേറ്റ്  ജമാൽ വിട്ടൽ (പ്രസിഡണ്ട്) , ഷംസുദ്ധീൻ മാമ്പ (സിക്രട്ടറി) , പി ആർ & മീഡിയ ഷംസുദ്ധീൻ  സുഹ്‌രി  (പ്രസിഡണ്ട്), ഫൈസൽ ചെറുവണ്ണൂർ (സിക്രട്ടറി) എന്നിവരെ തിരെഞ്ഞെടുത്തു.  യോഗത്തിൽ വിവിധ കാബിനറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു. 

article-image

ീൂിഹീൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed