തൊഴിലാളികൾക്കായി ബോധവത്കരണ പരിപാടി നടത്തി ഇന്ത്യൻ എംബസി

ഇന്ത്യൻ എംബസിയുടെയും ഐസിആർഎഫിന്റെയും നേതൃത്വത്തിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെയാണ്
ബോധവത്കരണ സെമിനാർ നടന്നത്. സാമൂഹ്യപ്രവർത്തകരും തൊഴിലാളികളുമക്കം നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്. അനധികൃതമായി ജോലി ചെയ്യുന്നവർ മാർച്ച് നാലിന് മുമ്പായി പുതിയ ലേബർ റെജിസ്ട്രേഷൻ പ്രോഗ്രാമിന്റെ ഭാഗമാകേണ്ടതാണെന്ന് എൽഎംആർഎ അധികൃതർ വ്യക്തമാക്കി. അതിന് ശേഷം നടക്കുന്ന പരിശോധനകളിൽ പിടിയിലായാൽ കർശനമായ നടപടികൾ നേരിടേണ്ടി വരും. അതേ സമയം വിസിറ്റിങ്ങ് വിസ, ആശ്രിത വിസ എന്നിവയിൽ വന്നർക്കും, ക്രിമിനൽ കേസിൽ പെട്ടവർക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കില്ല. എൽഎംആർഎ അംഗീരിച്ചിട്ടുള്ള സെന്ററുകളിൽ ചെന്ന് വിദേശ തൊഴിലാളികൾക്ക് തങ്ങളുടെ പേരുകൾ നൽകി നിയമവിധേയമായി പുതിയ പദ്ധതിയുടെ ഭാഗമായി ഇവിടെ ജോലി ചെയ്യാൻ സാധിക്കുമെന്നും, 33150150 എന്ന നമ്പറിൽ സിപിആർ ഉപയോഗിച്ച് എസ് എം എസ് അയക്കുകയാണെങ്കിൽ റെജിസ്ട്രേഷന് യോഗ്യതയുണ്ടോ എന്ന കാര്യം അറിയാൻ സാധിക്കുമെന്നും എൽ എം ആർ എ അധികൃതർ സെമിനാറിൽ അറിയിച്ചു. സെമിനാറിൽ പങ്കെടുത്തവർക്കുള്ള സംശയങ്ങൾക്കുള്ള ഉത്തരങ്ങളും എൽ എം ആർ എ അധികൃതർ നൽകി. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്ത, ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ എന്നിവരും സീഫിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന പരിപാടിയിൽ പങ്കെടുത്തു.
a