‘സ്വവർഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതി’; സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സ്വവർഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. മഹാരാഷ്ട്ര നിയമ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അദ്ദേഹം തന്നെ 2018ൽ വിധി പ്രഖ്യാപിച്ച നവതേജ് സിങ് ജോഹർ കേസിലെ സംഭവങ്ങൾ കൂടി ഉൾപ്പെടുത്തിയായിരുന്നു പ്രസ്താവന. കാലത്തിന് അനുയോജ്യമല്ലാത്ത നിയമമാണ് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377∠ാം വകുപ്പെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പ് നൽകുന്ന സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണിതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. − ‘ക്രിസ്ത്യാനികൾ രാഷ്ട്രനിർമ്മാണത്തിന് വലിയ സംഭാവനകൾ നൽകി, എന്നാൽ അർഹമായ ബഹുമാനം ലഭിച്ചിട്ടില്ല’; കേന്ദ്രമന്ത്രി മനുഷ്യർ ഒറ്റപ്പെടുകയും തങ്ങളിലേക്ക് തന്നെ ചുരുങ്ങുകയും ചെയ്തത് സമൂഹ മാധ്യമത്തിന്‍റെ വരവോടെയാണ്.
സമൂഹത്തിൽ ജീവിക്കേണ്ടതിന്‍റെ ആവശ്യകതയും ഒരു സാമൂഹ്യ ജീവിയായിരിക്കുക എന്നതിന്‍റെ അർഥവും അദ്ദേഹം വ്യക്തമാക്കി. നിയമത്തിന് ഒരു വൈമുഖ്യ സ്വഭാവമുണ്ടന്നും എന്നാൽ ആ സ്വഭാവം ന്യായാധിപന്മാരിലും നിയമപാലകരിലും കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയുടെ മൂല്യം സംരക്ഷിക്കേണ്ട തലത്തിലേക്ക് വരുമ്പോൾ വിവേചനാധികാരം ഉപയോഗിക്കണെമന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
fghfhfh