നൃത്തദമ്പതികൾക്ക് യാത്രയപ്പ് നൽകി

മൂന്നര പതിറ്റാണ്ട് കാലത്തെ സജീവമായ പ്രവാസജീവിതത്തിന് ശേഷം നൃത്താദ്ധ്യപകരായ കെ.എം. ശ്രീനിവാസനും ഭാര്യ ശ്രീദേവി ടീച്ചറും ബഹ്റൈൻ വിടുന്നു. നൃത്യാഞ്ജലി എന്ന നൃത്തവിദ്യാലയത്തിലൂടെ ആയിരത്തിലേറെ കുട്ടികളെ നൃത്തം പഠിപ്പിച്ച ദമ്പതികൾക്ക് ബഹ്റൈൻ കേരളീയ സമാജം യാത്രയപ്പ് നൽകി. സമാജം വനിതാവേദിയുടെ പരിപാടിയിൽ വെച്ചാണ് പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകിയത്. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
ോ