ഇന്ത്യൻ ഓവർസീസ് കമ്മ്യൂണിറ്റി ബഹ്റൈൻ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

ഇന്ത്യൻ ഓവർസീസ് കമ്മ്യൂണിറ്റി ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും മെഡിക്കൽ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ഉമ്മുൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് മുഖ്യാതിഥിയായിരുന്നു. ഐഒസി പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുമായി മുഖാമുഖം ചർച്ചകളും നടന്നു.
കിംസ് ഹെൽത്തിലെ ഡോ. ഹാഫിസ് അൻസാരി വെരിക്കോസ് വെയിനുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു. കിംസ് ഹെൽത്ത് സിഇഒ താരീഖ്, ഖുർഷിദ്, വിശാൽ അബ്രഹാം ജോൺ , ശങ്കർ ശയാൽ, രൂപേഷ് ഗുപ്ത , ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, മുഹമ്മദ് തൗഫീഖ് തുടങ്ങിയവർ സംസാരിച്ചു.
a
a