ബഹ്റൈനിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്


ബഹ്റൈനിൽ ഇന്നലെ 1316 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ 1909 പേർക്കു കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗികളുടെ എണ്ണം 13224 ആയി മാറി.  നിലവിൽ 49 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. ആകെ ജനസംഖ്യയിൽ 12,38,496 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 9,93,110 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത്.  ഇന്നലെ 6543 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed