പ്രവാസി വെൽഫയർ മനാമ സോണൽ ഭാരവാഹികളെ തെരഞ്ഞെടുത്തു


പ്രവാസി വെൽഫയർ മനാമ സോണൽ പ്രസിഡൻ്റായി നൗമൽ റഹ്മാനെയും സെക്രട്ടറിയായി അനസ് കാഞ്ഞിരപ്പള്ളിയെയും ട്രഷറർ ആയി സജീബിനെയും തിരഞ്ഞെടുത്തു. അൻസാർ തയ്യിൽ വൈസ് പ്രസിഡൻ്റും വിനോദ് നെടുമങ്ങാട് അസിസന്റ് സെക്രട്ടറിയുമായിരിക്കും. ജീവൻ രക്ഷാ മരുന്നുകൾ നൽകുന്ന മെഡ്കെയർ മനാമ സോണൽ കോഡിനേറ്ററായി അൻസാർ കൈതാണ്ടിയിൽ, സേവന വിഭാഗമായ വെൽകെയറിൻ്റെ മനാമ സോണൽ കോഡിനേറ്ററായി തംജീദ് പി സി എന്നിവരെയും തിരഞ്ഞെടുത്തു. ഷമീം കെ ജെ, ജാഫർ പി, തംജീദ്, റാസിഖ് കണ്ണൂർ, ഷൗക്കത്ത് അലി, റഷീദ സുബൈർ, ഷീബ ദിലീപ്, അബ്ദുൽ ഖാദർ,അയ്യൂബ് ഖാൻ, ബഷീർ വൈക്കിലശ്ശേരി, ഷഫീഖ് മലപ്പുറം എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. പ്രവാസി വെൽഫെയർ മനാമ സോണൽ ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൂട്ടായ്മയുടെ കർമ്മപദ്ധതികൾ വിശദീകരിച്ചുകൊണ്ട് ഇർഷാദ് കോട്ടയം  സംസാരിച്ചു. അൻസാർ തയ്യിൽ സ്വാഗതവും സജീബ് നന്ദിയും പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed