ബഹ്റൈനിലെ കോവിഡ് മരണങ്ങൾ 1494 ആയി


ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണം കൂടി രേഖപ്പെടുത്തിയതോടെ ആകെ കോവിഡ് മരണങ്ങൾ 1494 ആയി ഉയർന്നു. ഇന്നലെ 1416  പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. നിലവിൽ 13817 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം  ഇന്നലെ 1668 പേർക്ക് കൂടി രോഗമുക്തി ലഭിച്ചു. നിലവിൽ 56 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്.  ആകെ ജനസംഖ്യയിൽ 12,38,442 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 9,92,802 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത്.  ഇന്നലെ 5223 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed