ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഭാഷാ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മനാമ; അറബി ഭാഷാ സമരം യൂത്ത് ലീഗിന്റെ സമരചരിത്രത്തിന്റെയും പോരാട്ടവിജയത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ചോദ്യം ചെയ്യപ്പെടുന്ന അസ്തിത്വം എന്നി വിഷയത്തെ ആസ്പദമാക്കി ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച ഭാഷാ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി ജില്ലാ പ്രസിഡണ്ട് ഗഫൂർ അഞ്ചവടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലപ്പുറം മുനിസിപ്പൽ ചെയർമാനും യൂത്ത് ലീഗ് സംസ്ഥാന നേതാവുമായ മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈൻ കെഎംസിസി ആക്ടിങ്ങ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം, ആക്ടിങ്ങ് സെക്രട്ടറി കെ പി മുസ്തഫ എന്നിവർ ആശംസകൾ നേർന്നു. ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും വി കെ റിയാസ് നന്ദിയും രേഖപ്പെടുത്തി.