"നിറക്കൂട്ട് " സമ്മർ ക്യാമ്പ് 21 ആരംഭിച്ചു

മനാമ; ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയിൽ ക്നാനായ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ "നിറക്കൂട്ട് " സമ്മർ ക്യാമ്പ് 21 ആരംഭം കുറിച്ചു. ഇടവക വികാരി ഫാദർ നോബിൻ തോമസ് അദ്ധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ മലങ്കര സുറിയാനി ക്നാനായ സഭയുടെ സമുദായ മെത്രാപോലിത്ത കുര്യാക്കോസ് മാർ സേവേറിയോസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്നാനായ കോൺഗ്രസ് കേന്ദ്ര പ്രസിഡന്റ് റവറണ്ട് ഫാദർ ജേക്കബ്ബ് കുട്ടി കല്ലുകുളം ആശംസകൾ നേർന്ന ഗോയത്തിൽ ഫാദർ ടോം കണ്ണന്താനം ക്ലാസിന് നേതൃത്വം നൽകി. ഇടവക സെക്രട്ടറി എബ്രഹാം തമ്പി, ബെർലിറ്റ് മാത്യു, അബിൻ കുര്യാക്കോസ് എന്നിവർ സംസാരിച്ച യോഗത്തിൽ ഷോനാ മാത്യു സ്വാഗതവും, ലിബി എജിൻ നന്ദിയും രേഖപ്പെടുത്തി. 4 വയസ്സു മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി മൂന്ന് ബാച്ചുകൾ ആയി തിരിച്ച് ആഗസ്ത് 20 വരെയാണ് ക്യാമ്പ് നടക്കുന്നത്.