ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലെറ്റ്സ് ഈറ്റാലിയൻ ഭക്ഷ്യമേള ആരംഭിച്ചു

മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലെറ്റ്സ് ഈറ്റാലിയൻ എന്ന പേരിലുള്ള ഭക്ഷ്യമേളയുടെ നാലാം പതിപ്പ് ആരംഭിച്ചു. ദാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് ബഹ്റൈനിലെ ഇറ്റാലിയൻ അംബാസിഡർ പൗള അമാദേ പരിപാടി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാല, ഇറ്റാലിയൻ എംബസി ഉദ്യോഗസ്ഥർ, ലുലു ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 25 വരെ ഇറ്റാലിയൻ ട്രേഡ് ഏജൻസിയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.