സിദ്ദിഖ് ഹസനെ അനുസ്മരിച്ചു


മനാമ: വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ച വെച്ച വ്യക്തിയെ ആണ് സിദ്ധീഖ് ഹസന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ഫ്രന്റസ് സോഷ്യൽ അസോസിയേഷനും വിഷൻ 2026 ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച സിദ്ധീഖ് ഹസൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു. ജമാൽ നദ്‌വി ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്‌റൈനിലെ മത സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖരായ സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ, വിഷൻ 2026 ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് സാദിഖ് , കെ എം സി സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഗഫൂർ കൈപ്പമംഗലം, ഇകെ സലീം, ബദറുദ്ധീൻ പൂവാർ, ചെന്പൻ ജലാൽ, ആമിർ ബേഗ്, അഷ്‌റഫ് കാട്ടിൽ പീടിക, അഷ്‌റഫ് കാട്ടിൽ പീടിക, സലിം എൻജിനീർ, എം. സാദിഖ് , ഷിബു പത്തനംതിട്ട തുടങ്ങിയവർ സിദ്ധിഖ് ഹസനെ അനുസ്മരിച്ചു. ഷാജി മൂതല, കെ.ടി.മൊയ്തീൻ, ജാഫർ മൈതാനി, എസ.വി. ജലീൽ, ബഷീർ അന്പലായി, കമാൽ മൊഹിയുദ്ധീൻ, സമീർ കെപിറ്റൽ തുടങ്ങിയവർ സംബന്ധിച്ച ഓൺലൈൻ യോഗത്തിൽ ജനറൽ സെക്രട്ടറി എം.എം സുബൈർ സ്വാഗതവും അഹ്‌മദ് റഫീഖ് നന്ദിയും പറഞ്ഞു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.

You might also like

  • Straight Forward

Most Viewed