ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു
മനാമ : ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ ഓൺലൈൻ ജനറൽ ബോഡി യോഗം പ്രസിഡണ്ട് രതീഷ് സുകുമാരന്റെ അദ്ധ്യക്ഷയതയിൽ ചേർന്നു. ജനറൽ സെക്രട്ടറി സനാഫ് റഹ്മാൻ പ്രവർത്തന റിപ്പോർട്ടും, വിനീഷ് കേശവൻ സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. രക്ഷാധികാരി ഷാനവാസ് പുത്തൻ വീട്ടിൽ നേതൃത്വം നൽകിയ പുതിയ സമിതി തെരഞ്ഞെടുപ്പിൽ രതീഷ് സുകുമാരനെ തന്നെ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ഫൈസൽ മണിയൂർ, വൈസ് പ്രസിഡണ്ടുമാരായി ഷമീല ഫൈസൽ, വിനോദ് പൊറൂക്കര, എന്നിവരും, ട്രഷററായി രഘുനാഥും, ജോയിന്റ് സെക്രട്ടറിമാരായി പ്രതീഷ് പുത്തൻകോട്, അശ്വതി മഹേഷ് എന്നിവരും സ്ഥാനമേറ്റെടുത്തു.
