കെ.ജി. ബാബുരാജനെ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുമോദിച്ചു
മനാമ: പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ കെ.ജി. ബാബുരാജനെ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ച് അനുമോദിച്ചു. സാമൂഹിക പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ പ്രവാസി ഭാരതീയ പുരസ്കാരം ഊര്‍ജ്ജമാകട്ടെയെന്നും കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഭാരവാഹികള്‍ ആശംസിച്ചു. ബാബുരാജന് പ്രസിഡണ്ട് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ബൊക്കയും പ്രശസ്തി ഫലകവും നല്കിയാണ് അനുമോദിച്ചത്
