ബഹ്റൈനിൽ ചികിത്സയിൽ കഴിയുകയായിരുന്ന മലയാളിയെ സാമൂഹ്യപ്രവർത്തകർ നാട്ടിലെത്തിച്ചു
മനാമ: ബഹ്റൈനിൽ സുഖമില്ലാതെ ചികിത്സയിൽ കഴിയുകയായിരുന്ന മലയാളിയെ സാമൂഹ്യപ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. കണ്ണൂർ പാനൂർ വലിയ പറന്പത്ത് നാണുവെന്ന അറുപ്പത്തിയേഴു വയസുകാരനായിരുന്നു ഒരു വശം തളർന്ന് സൽമാനിയ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ഇദ്ദേഹം നാൽപത് വർഷത്തോളമായി മാൽക്കിയയിൽ ഒരു സ്വകാര്യ വ്യക്തിയുടെ കൂടെ തോട്ടം തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. ഇദ്ദേഹത്തെ നാട്ടിൽ അയക്കുന്നതിന് സ്പോൺസറുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ലഭിച്ചതായി പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. ഐസിആർഎഫ്, പ്രതിഭ ഹെൽപ്പ് ലൈൻ, ബികെഎസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ തിങ്കളാഴ്ച്ച ഇദ്ദേഹത്തെ നാട്ടിലേക്ക് അയച്ചത്.
