ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ യു ഡി എഫ് നു വോട്ടു ചെയ്യുക ; ഒ കെ കാസിം
മനാമ:
മതേതര ജനാധിപത്യം നിലനിന്നു കാണാനാഗ്രഹിക്കുന്ന ജനങ്ങൾ യു ഡി എഫിന് വോട്ടു ചെയ്യണമെന്ന് ബഹ്‌റൈൻ കെ എം സി സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഒ കെ കാസിം അഭ്യർത്ഥിച്ചു. പ്രസിഡന്റ് റിയോ അബ്ദുൽ കരിം സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന മുഹറഖ് ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ കെ അബ്ദുൽ കരിം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സെക്രെട്ടറിയേറ്റ് അംഗം കരിം കുളമുള്ളതിൽ ഹെൽത്ത് ക്‌ളാസെടുത്ത കൺവെൻഷനിൽ കെ ടി അബൂയൂസഫ് , ഇയ്യോത്തിൽ അബ്ദുറഹ്മാൻ , ഷമീർ കീഴൽ എന്നിവർ പ്രസംഗിച്ചു. തുലിപ് അബ്ദുൽ റഷീദ് സ്വാഗതവും , ഇബ്രാഹിം തിക്കോടി നന്ദിയും പറഞ്ഞു. കരുവാണ്ടി മുസ്തഫ ,മുഹമ്മദ് ഉസ്താദ് ചേലക്കാട് , മുന അബ്ദുല്ല, ഇസ്മായിൽ എലത്തൂർ , നിസാർ കണ്ണൂർ , അഷ്‌റഫ് ബാങ്ക് റോഡ് , അഷ്‌റഫ് തിരുനാവാഴ , ശറഫുദ്ധീൻ മൂടാടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .

