ഡോ. ജോൺ പനയ്ക്കലിനു കെ.പി.എ മെമന്റോ കൈമാറി

മനാമ:
കോവിഡ് പ്രതിസന്ധി കാലത്തു പല വിധ പ്രശ്നങ്ങളുമായി സമ്മർദ്ദത്തിലായിരുന്ന മനസ്സുകളെ ശാന്തമാക്കാൻ വേണ്ടി കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വനിതാ വിഭാഗം സംഘടിപ്പിച്ച മോട്ടിവേഷൻ ഡേ ക്ലാസ്സ് നയിച്ച ഡോ. ജോൺ പനയ്ക്കലിനു കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വനിതാ വിഭാഗം സെക്രട്ടറി ശ്രീജ ശ്രീധരൻ എന്നിവർ ചേർന്ന് മെമന്റോ കൈമാറി.
ഒരു രാവും പുലരാതിരുന്നിട്ടില്ല എന്ന പേരിലായിരുന്നു അറുപതോളം പേർ പങ്കെടുത്ത പരിപാടി നടന്നത്.