സിനാന് സഹായം നൽകി കെ.എം.സി.സി സിത്ര കമ്മിറ്റി

മനാമ: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നാട്ടിലേയ്ക്ക് പോയ ബഹ്റൈൻ പ്രവാസിയും കാസർഗോഡ് സ്വദേശിയുമായ സിനാന് വേണ്ട ചികിത്സക്കായി ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ബഹ്‌റൈൻ കെഎംസിസി സിത്ര ഏരിയ കമ്മിറ്റി സ്വരൂപിച്ച സിനാൻ ചികിത്സ സഹായഫണ്ട് കൈമാറി.
പ്രസിഡന്റ് മനാഫ് കരുനാഗപ്പള്ളി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന് ആണ് സഹായധനം കൈമാറിയത്. ചടങ്ങിൽ സിത്ര ഏരിയ ജനറൽ സെക്രട്ടറി അസീസ് മുയിപ്പോത്, ട്രഷറർ സഹീർ വില്ല്യാപ്പള്ളി, വൈസ് പ്രസിഡന്റ് സകരിയ, സിനാൻ ചികിത്സ കമ്മിറ്റി അംഗങ്ങൾ ഷാഫി പറക്കട്ട, അഷറഫ് മഞ്ചേശ്വരം, കാദർ, റിയാസ് കാസർഗോഡ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.