ബഹ്‌റൈനിൽ കോവിഡ് മരണങ്ങൾ 188 ആയി
മനാമ: ഇന്നലെ രാജ്യത്തു രണ്ടു കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 52 വയസുള്ള വിദേശിയും, 62 വയസുള്ള സ്വദേശി വനിതയും ആണ് ഇന്നലെ മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 188 ആയി. ബഹ്‌റൈനിൽ ഇന്നലെ 363 പേർക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം ഇന്നലെ 321 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 47370 ആയി. 3198 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 33 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 10860 പേരിൽ കൂടി പരിശോധനകൾ നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 1,078, 767 ആയി.

