ജെഇഇ, നീറ്റ് പരീക്ഷകൾ നടത്തുന്നതിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയിൽ


 

ന്യൂഡൽഹി: ജെഇഇ, നീറ്റ് പരീക്ഷകൾ നടത്തുന്നതിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. ഏഴ് സംസ്ഥാനങ്ങളിലെ മുതിർന്ന മന്ത്രിമാർ ഒന്നിച്ചാണ് പുനഃപരിശോധന ഹർജി നൽകിയത്. പരീക്ഷ നടത്താൻ ഒരു മാസം കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അതേസമയം നീറ്റ്, ജെഇഇ പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയാണ് രണ്ടു പരീക്ഷകളും നടത്തുന്നത്.
ഇരു പരീക്ഷകൾക്കുമായി 660 കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ട്. 10 ലക്ഷത്തോളം മാസ്‌ക്, 20 ലക്ഷത്തോളം ഗ്ലൗസ്, 6,600 ലിറ്റർ ഹാൻഡ് സാനിറ്റൈസർ, 1,300ല്‍ അധികം തെർമൽ സ്‌കാനറുകൾ എന്നിവ സജ്ജമാക്കും. 3,300 ശുചീകരണ തൊഴിലാളികളെയും ഒരുക്കിയിട്ടുണ്ട്. രണ്ടു പരീക്ഷകളുടെയും നടത്തിപ്പിനു മാത്രമായി 13 കോടി രൂപയാണ് ചിലവ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed