കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായി ബഹ്‌റൈൻ കെഎംസിസി പ്രവർത്തകനും


മനാമ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടമായി ബഹ്റൈനിൽ ആരംഭിച്ച വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായി ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് റിയാസ് ഓമനൂർ വാക്സിന്റെ ഡോസ് സ്വീകരിച്ച് പരീക്ഷണത്തിൽ പങ്കാളിയായി. ചൈന ആസ്ഥാനമായുള്ള സിഎൻബിജി സിനോഫാം കണ്ടു പിടിച്ച  നിഷ്‌ക്രിയ വാക്‌സിൻ (സാർസ്-CoV −2 ) ന്റെ  ഫലപ്രാപ്തിയും പ്രതിരോധ മികവും പഠിക്കാൻ വേണ്ടിയാണ് മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ബഹ്റൈനിൽ ആരംഭിച്ചത്. ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്തിരിക്കുന്ന വാക്സിന്റെ പരീക്ഷണ ഡോസ് ആറായിരത്തോളം സന്നദ്ധപ്രവർത്തകർക്കാണ് നൽകുന്നത്.

സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പരീക്ഷണത്തിൽ പങ്കാളിയായതെന്നും തുടക്കത്തിൽ തന്നെ ഡോസ് എടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എത്രയും വേഗം കോവിഡ് മഹാമാരിക്ക് വാക്സിൻ കണ്ടത്തട്ടെ എന്നും റിയാസ് ഓമനൂർ പറഞ്ഞു.  പരീക്ഷണത്തിന് തയ്യാറായി വന്ന തനിക്ക് വൈദ്യപരിശോധനകൾക്കു പുറമെ വാക്സിൻ പരീക്ഷണത്തെ കുറിച്ചുള്ള പൂർണമായ വിവരങ്ങൾ  നൽകിയിട്ടുണ്ടെന്നും, തുടർന്നുള്ള അടുത്ത ഒരു വർഷം ആരോഗ്യ  വിവരങ്ങൾ സൂക്ഷ്മമായി ആരോഗ്യവിദഗ്ധർ നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.  പരീക്ഷണത്തിന് സ്വമേധയാ വിധേയനായ റിയാസ് ഒമാനൂരിനെ കെഎംസിസി നേതാക്കൾ അഭിനന്ദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed