കേരളത്തിൽ ഇന്ന് 1725 പേർക്ക് കോവിഡ്: 1572 പേർക്ക് സന്പർക്കത്തിലൂടെ രോഗം


 

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1725 പേർക്ക് കോവിഡ്−19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം 461, മലപ്പുറം 306, തൃശൂർ 156, ആലപ്പുഴ 139, പാലക്കാട് 137, എറണാകുളം 129, കാസഗോഡ് 97, കോട്ടയം 89, കണ്ണൂർ 77, കൊല്ലം 48, കോഴിക്കോട് 46, ഇടുക്കി 23, വയനാട് 15, പത്തനംതിട്ട 2 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 13 മരണങ്ങളാണ് ഇന്ന് കോവിഡ്−19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.                                                                                                                                 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1572 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 94 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 435 പേർക്കും, മലപ്പുറം ജില്ലയിലെ 285 പേർക്കും, തൃശൂർ ജില്ലയിലെ 144 പേർക്കും, പാലക്കാട് ജില്ലയിലെ 124 പേർക്കും, എറണാകുളം 123 ജില്ലയിലെ പേർക്കും, ആലപ്പുഴ ജില്ലയിലെ 122 പേർക്കും, കാസർഗോഡ് ജില്ലയിലെ 90 പേർക്കും, കോട്ടയം ജില്ലയിലെ 81 പേർക്കും, കണ്ണൂർ ജില്ലയിലെ 61 പേർക്കും, കൊല്ലം ജില്ലയിലെ 45 പേർക്കും, കോഴിക്കോട് ജില്ലയിലെ 33 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, വയനാട് ജില്ലയിലെ 13 പേർക്കും, പത്തനംതിട്ട ജില്ലയിലെ 2 പേർക്കുമാണ് ഇന്ന് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed