മുനിസിപ്പാലിറ്റികളിൽ മുഴവൻ സേവനങ്ങൾക്കും ഇനി ഡിജിറ്റൽ പെയ്മെന്റ് സൗകര്യം


മനാമ 

കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുനിസിപ്പാലിറ്റി സേവനങ്ങൾക്കായി പണമടയ്ക്കാൻ ഇനി ഡിജിറ്റൽ സൗകര്യം ഉപയോഗിക്കാം. ഏപ്രിൽ മുതൽ ആരംഭിച്ച ഈ പദ്ധതി ഇപ്പോൾ പൂർണമായതായി അധികൃതർ അറിയിച്ചു. ഇതോടെ മുനിസിപ്പാലിറ്റി സൗകര്യങ്ങൾ ഉപയോഗിക്കാൻ നേരിട്ട് ഉപഭോക്താവ് വരേണ്ട കാര്യമില്ലാതായി. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുവാനും ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് മുനിസിപാലിറ്റി വകുപ്പ് മന്ത്രി എസാം ഖലാഫ് അഭിപ്രായപ്പെട്ടു. നാഷണൽ പെയ്മെന്റ് അഗ്രഗേറ്ററിലോ, സദാദ് മെഷിനിലോ കൂടിയാണ് പണം അടക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ പെയ്മെന്റ് സൗകര്യം ആരംഭിച്ചത് മുതൽ പതിമൂന്നായിരത്തോളം പണമിടപ്പാടുകളാണ് നടന്നിട്ടുള്ളത്.  

You might also like

  • Straight Forward

Most Viewed