അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി


ന്യൂഡൽഹി: ബോളിവുഡിൻ്റെ ബിഗ് ബി അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. 23 ദിവസത്തിനു ശേഷമാണ് അദ്ദേഹം മുംബൈ നാനാവതി ആശുപത്രിയിൽ നിന്ന് രോഗം ഭേദമായി മടങ്ങിയത്. അമിതാഭിൻ്റെ മകനും അഭിനേതാവുമായ അഭിഷേക് ബച്ചനാണ് വിവരം അറിയിച്ചത്. പിതാവ് കൊവിഡ് മുക്തനായെന്നും ആശുപത്രി വിട്ട് അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

ജൂലൈ 11നാണ് അമിതാഭിന് കൊവിഡ് പോസിറ്റീവായത്. പിറ്റേന്ന് അഭിഷേക് ബച്ചനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ അഭിഷേകിൻ്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് നേരത്തെ കൊവിഡ് ഭേദമായിരുന്നു. എന്നാൽ, അഭിഷേക് ബച്ചൻ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

You might also like

  • Straight Forward

Most Viewed