സാം സാമുവൽ അടൂരിന്റെ കുടുംബത്തിന് ഷിഫ ഒരു ലക്ഷം രൂപ നൽകും


മനാമ: ബഹ്‌റൈനിൽ കൊറോണവൈറസ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സാം സാമുവൽ അടുരിന്റെ കുടുംബത്തിന് കൈതാങ്ങാകാൻ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററും. സാമിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് ബഹ്‌റൈൻ ഷിഫ അൽ‍ ജസീറ ഒരു ലക്ഷം രൂപ സഹായധനമായി നൽകുമെന്ന് സിഇഒ ഹബീബ് റഹ്മാൻ വാർത്താകുറിപ്പിൽ അറിയിച്ചു. 

സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു സാം നിർവ്‍വഹിച്ചിരുന്നത്. ഷിഫ അൽ ജസീറയുടെ നല്ല സുഹൃത്തായിരുന്നു എന്നും സാം. തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ‍ എല്ലായിപ്പോഴും ഷിഫയുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്താൻ സാം ശ്രമിച്ചു. 

കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലും തൊഴിൽ നഷ്ടപ്പെട്ടവർക്കും അനിശ്ചിതത്വത്തിലായവർക്കും ആശ്വാസത്തിന്റെ കൈത്തിരി നാളവുമായി സാം ഓടി നടന്നു. അതിനിടെയാണ് അദ്ദേഹം രോഗബാധിതനായത്. അദ്ദേഹത്തിന്റെ വിയോഗം ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്നും ഹബീബ് റഹ്മാൻ പറഞ്ഞു. 

തുക കുടുംബത്തിന് നേരിട്ട് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സാം സാമുവൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ജൂലൈ 11നാണ് സാമിന് കോവിഡ് സ്ഥിരീകരിച്ചത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed