എം.പി വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ ജനത കൾച്ചറൽ സെന്റർ ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി


മനാമ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയും എം.പിയുമായ എം.പി വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. സാമൂഹിക സാംസ്കാരിക  മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി പുസ്തകങ്ങൾ രചിക്കുകയും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ പ്രമുഖ വ്യക്തിത്വത്തിന് ഉടമ ആയിരുന്നു. ഇന്ത്യാ മഹാരാജ്യത്ത് മതേതര ജനാധിപത്യ ശക്തികൾക്ക് എല്ലാക്കാലവും ഊർജവും ശക്തിയും പകർന്ന നേതാവായിരുന്നു വീരേന്ദ്ര കുമാർ. അദ്ദേഹത്തിന്റെ വിയോഗം മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടമാണെന്ന് ജനത കൾച്ചറൽ സെൻറർ ബഹ്റൈൻ  അനുശോചന സന്ദേശത്തിൽ അറിയിച്ചു.

You might also like

  • Straight Forward

Most Viewed