യു.പി.പി ദേശീയ ദിനം ആഘോഷിച്ചു

മനാമ: യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ ദേശീയ ദിനാഘോഷം മനാമ കാനൂ ഗാഡനിലെ ജി.എസ്.എസ് ആസ്ഥാനത്തു വിപുലമായ രീതിയിൽ ആഘോഷിച്ചു. യു.പി.പി ചെയർമാനും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ എബ്രഹാം ജോൺ ദേശീയ ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എഫ്.എം ഫൈസൽ സ്വാഗതം പറഞ്ഞു. ചന്ദ്രബോസ്, റഫീഖ് അബ്ദുള്ള, ജ്യോതിഷ് പണിക്കർ, ഫ്രാൻസിസ് കൈതാരത്ത്, ബിജു ജോർജ്, എബി തോമസ്, യൂസുഫലി, റാഫി ശ്രീനിവാസൻ, അനിൽ യു.കെ, രാജ്‌ലാൽ തന്പാൻ, ജമാൽ കുറ്റികാട്ടിൽ, അബ്ബാസ് സേട്ട്, വി.എം. ബഷീർ, അനീഷ് വർഗീസ്, അശോക് കുമാർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. അജിഭാസി നന്ദി പറഞ്ഞു.