സ്പോർട്സ് മീറ്റ് ശ്രദ്ധേയമായി


മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ ഹിദായ സെന്റർ (മലയാള വിഭാഗം) സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഹ്‌റൈൻ സൈക്ലിംങ് അസോസിയേഷൻ പ്രസിഡണ്ട് ഷേഖ് ഖാലിദ് ബിൻ ഹമദ് ബിൻ അഹമദ് അൽ ഖലീഫ മുഖ്യാതിഥി ആയിരുന്ന പരിപാടികൾ മുഹറഖ് ക്ലബ്ബിൽ വെച്ച് നടന്നു. 

ലത്തീഫ് ചാലിയം, അബ്ദുൽ ലത്തീഫ് അഹമ്മദ്, സക്കീർ ഹുസൈൻ, അബ്ദുൽ ഖാദർ, ലത്തീഫ് അളിയന്പത്ത്, തൗസീഫ് അഷറഫ്, ഫഖ്‌റുദീൻ തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടികളിൽ മുഹറഖ്, ഹിദ്ദ്, മനാമ, ഈസ്സ ടൗൺ, ഹൂറ എന്നീ മദ്രസ്സകൾ മാറ്റുരച്ചു. കബഡി, ഫുട്‍ബോൾ, ബാസ്കറ്റ് ബോൾ, റണ്ണിങ് റേസ്, ലെമൺ സ്പൂൺ, റിലേ, തുടങ്ങിയ വിവിധ ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഹൂറ മദ്രസ്സ ഓവർ ഓൾ ചാന്പ്യൻമാരായി. 

  

You might also like

Most Viewed