അമേരിക്കൻ മിഷനിൽ 'മെഡത്തലോൺ -2019 സംഘടിപ്പിച്ചു

മനാമ:ലോക ആന്റിബയോട്ടിക്ക് ബോധവൽക്കരണ വാരത്തോടനുബന്ധിച്ച് അമേരിക്കൻ മിഷൻ ആശുപത്രിയിൽ 'മെഡത്തലോൺ -2019 പരിപാടി സംഘടിപ്പിച്ചു.സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ആരോഗ്യ സംരക്ഷണത്തെപ്പറ്റി ബോധവാന്മാരാക്കുകയും ആന്റിബയോട്ടിക്കുകളുടെ പ്രാധാന്യത്തെപ്പറ്റിയുള്ള ബോധവൽക്കരണം നടത്തുകയും ചെയ്‌തു.ഇതിന്റെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി പോസ്റ്റർ,ക്വിസ്,പ്രസംഗ മത്സരങ്ങളും സംഘടിപ്പിച്ചു.അൽ രാജാ സ്‌കൂളിൽ വച്ച് നടന്ന ഫൈനൽ മത്സരങ്ങളിൽ അമേരിക്കൻ മിഷൻ ആശുപത്രി സി ഇ ഓ ജൂലിയാ ടോവേ മുഖ്യാതിഥി ആയി.സി ഓ ഓ അരുൺ ഗോവിന്ദ് ആശംസ അർപ്പിച്ചു.ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റി ചെയർമാൻ ഡോ.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.സ്റ്റാഫ് നഴ്സ് ജാൻസി നന്ദി പറഞ്ഞു .കൂടുതൽ പോയിന്റുകൾ നേടിയവർക്കുള്ള 'എ എം എച്ച് ഹെൽത്ത് ഈസ് വെൽത്ത് ട്രോഫി ഏഷ്യൻ സ്‌കൂളിന് ലഭിച്ചു . കമ്മ്യൂണിറ്റി ലൈസൻ ഫിസിഷ്യൻ ഡോ ബാബു രാമചന്ദ്രൻ പരിപാടികൾ നിയന്ത്രിച്ചു.
അമേരിക്കൻ മിഷനിൽ 'മെഡത്തലോൺ -2019 സംഘടിപ്പിച്ചു