അസ്താന ക്ലബ് യോഗത്തില്‍ വി. മുരളീധരന്‍ പങ്കെടുത്തു

ന്യുഡല്‍ഹി: കസാഖിസ്ഥാനില്‍ നടക്കുന്ന അഞ്ചാമത് അസ്താന ക്ലബ് മധ്യ ഏഷ്യന്‍ രാജ്യങ്ങളുടെ യോഗത്തില്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം കസാഖിസ്ഥാനില്‍ എത്തിയ മുരളീധരന്‍ നുര്‍ സുല്‍ത്താനില്‍ മജിലിസ് ചെയര്‍മാന്‍ എന്‍. നിഗ്മാതുലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.
ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം പ്രമാണിച്ച് കസാഖിസ്ഥാന്‍ പുറത്തിറക്കുന്ന സ്മരണിക സ്റ്റാമ്പിന്റെ പ്രകാശനം നേരത്തെ കേന്ദ്രമന്ത്രി നിര്‍വഹിച്ചിരുന്നു.
അസ്താന ക്ലബ് യോഗത്തില്‍ വി. മുരളീധരന്‍ പങ്കെടുത്തു