പിജിഎഫിന്റെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

മനാമ: ബഹ്റൈന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി ഗൈഡന്‍സ് ഫോറത്തിന്റെ (പിജിഎഫ്) പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. സെഹ്ലയിലെ ഹറാം പ്ലാസ ബില്‍ഡിങ്ങില്‍ രണ്ടാം നിലയില്‍ വിശാലമായ സൗകര്യങ്ങളോടെ ആരംഭിച്ചിരിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം ഡെയിലി ട്രിബ്യൂണ്‍, ഫോര്‍ പി എം, ഗ്ലോബല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ചെയര്‍മാന്‍ പി ഉണ്ണികൃഷ്ണനാണ് നിര്‍വഹിച്ചത്.
പ്രസിഡന്റ് ക്രിസോസ്റ്റം ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി തോമസ് തോമസ് സ്വാഗതവും, ഈവന്റ് കോര്‍ഡിനേറ്റര്‍ വിശ്വനാഥ് നന്ദിയും രേഖപ്പെടുത്തി. മൂന്നോറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ പിജിഎഫ് വൈസ് പ്രസിഡന്റ് ഇ കെ സലീം ഈദ് സന്ദേശം നല്‍കി. പിജിഎഫ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോണ്‍ പനയ്ക്കല്‍, വര്‍ക്കിങ്ങ് ചെയര്‍മാന്‍ പ്രദീപ് പുറവങ്കര എന്നിവര്‍ സംസാരിച്ച ചടങ്ങില്‍ കൗണ്‍സിലിങ്ങില്‍ ഫൗണ്ടേഷന്‍ ഡിപ്ലോമ നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണവും, യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമുകളില്‍ പങ്കെടുത്തവര്‍ക്കുള്ള ആദരവും നല്‍കി.
പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, പിജിഎഫ് കര്‍മ്മജ്യേതി പുരസ്കാര ജേതാക്കളായ ഡോ. ബാബു രാമചന്ദ്രന്‍, ചന്ദ്രന്‍ തിക്കോടി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ഫൗണ്ടേഷന്‍ ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍