ബി.എഫ്.സി പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു

മനാമ:ബഹ്റൈന്‍ ഫിനാന്‍സ് കന്പനിയുടെ അന്പത്തി രണ്ടാമത് ബ്രഞ്ച് തുബ്ലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബി.എഫ്.സിയുടെ ജനറല്‍ മാനേജര്‍ പാന്‍സിലി വര്‍ക്കിയാണ് പുതിയ ശാഖയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. റീട്ടെയില്‍ സെയില്‍സ് ആന്‍ഡ് ബ്രാഞ്ചെസ് വിഭാഗം തലവന്‍ ദീപക് നായര്‍, സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ട്രാന്‍സാക്ഷന്‍ നടത്തുന്ന ആദ്യത്തെ 200 പേര്‍ക്ക് സ്വര്‍ണ്ണനാണവും, ബാക്കിയുള്ളവര്‍ക്ക് മറ്റ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ബന്ധ പ്പെട്ടവര്‍ അറിയിച്ചു. രാവിലെ 8 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന സമയം.