തുബ്ലി ബേയുടെ സമീപത്തുള്ള മാമീർ കനാൽ വികസനം ആശങ്കയിൽ

മനാമ : ക്യാപിറ്റൽ ഗവർണറേറ്റിന്റെ തെക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന നാച്ചുറൽ റിസേർവിലെ പരിസ്ഥിതീക അടിയന്തരാവസ്ഥയെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകി. മാമീർ കനാൽ എന്നറിയപ്പെടുന്ന തുബ്ലി ബേയുടെ തെക്കൻ ഭാഗങ്ങളിൽ ബുൾഡോസറുകൾ എത്തിയതോടെ പരിസരവാസികൾ ആശങ്കയിലാണ്. ഏകദേശം 20 മീറ്റർ വീതിയും 635 മീറ്റർ നീളവുമുള്ള ഈ കനാൽ തെക്കുഭാഗത്തുള്ള തുബ്ലി ബേയിലേയ്ക്ക് കടൽജലമെത്തിക്കാനുള്ള ഏക മാർഗമാണ്.
ബഹ്‌റൈൻ പെട്രോളിയം കമ്പനിയായ ബാപ്കോയുടെ സ്വകാര്യ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ചാനൽ അടക്കുന്നതെന്ന് ക്യാപിറ്റൽ സെക്രട്ടറിയേറ്റ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ മാസിൻ അൽ ഉമ്രാൻ പറഞ്ഞു. പദ്ധതി നടപ്പിലാക്കുമെന്നാണ് മുൻ മുനിസിപ്പൽ കൗൺസിൽ അംഗമായ രാധി അമാൻ പറഞ്ഞു. എന്നാൽ ക്യാപിറ്റൽ സെക്രട്ടറിയേറ്റിനെയോ മുൻസിപ്പൽ കൗൺസിലിനെയോ ജനങ്ങളെയോ അറിയിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നാണ് പരാതി.
എന്നാൽ കൗൺസിലിലും സെക്രട്ടറിയേറ്റിലും പദ്ധതിയെക്കുറിച്ച് അറിയിച്ചിരുന്നുവെന്ന് അൽ ഉമ്രാൻ വിശദീകരിച്ചു. കനാൽ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് പരിസ്ഥിതി വിദഗ്ധൻ മുഹമ്മദ് ജവാദ് ആശങ്കകൾ പ്രകടിപ്പിച്ചു. സിത്ര, മമീർ തീരങ്ങൾക്ക് സമീപം ചാനലിന്റെ ഇരു വശത്തും വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അധികൃതർ നേരത്തെ വ്യക്തമാക്കിയതുപോലെ ചാനലിനെ വികസിപ്പിക്കുന്നതിനുള്ള പ്രോജക്ടിനെക്കുറിച്ച് ജനങ്ങൾ ആശങ്കാകുലരാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാമീർ കനാൽ തുംബ്ലി തീരത്ത് കടൽജലം നൽകുന്നുണ്ടെന്ന് വിദഗ്ദ്ധൻ അഭിപ്രായപ്പെട്ടു. ചാനൽ അടയ്ക്കുന്നതിലൂടെ തെക്കുഭാഗങ്ങൾ ചതുപ്പുനിലമായി മാറ്റും. സമുദ്ര ജീവികളെയും സസ്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പരിസ്ഥിതി ദുരന്തമായി ഇത് മാറും. പരിസ്ഥിതി കൗൺസിലിൽ സംഭവത്തിൽ ഇടപെട്ടതായും ചാനൽ പൂർണ്ണമായും അടച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായും ജവാദ് പറഞ്ഞു.
മാമീറിൽ കനാൽ അടച്ചു പൂട്ടുന്നത് ഒരു പാരിസ്ഥിതിക ദുരന്തമാണെന്നും അത് പരിസ്ഥിതി ശാപമായി കണക്കാക്കാമെന്നും ജവാദ് പറഞ്ഞു. പ്രത്യേകിച്ചും ശൈത്യകാലത്ത് തുബ്ലി ബേയുടെ തെക്കൻ ഭാഗങ്ങളിൽ ഉപ്പിന്റെ അംശം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ഇത് പരിസ്ഥിതീക പ്രത്യാഘാതങ്ങളുണ്ടാക്കും. പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായപ്രകാരം, 2009-ൽ വീതികുറഞ്ഞ ചാനൽ വിപുലീകരിക്കാൻ പദ്ധതിയിട്ടു. അതിനാൽ സമുദ്ര ജലം കൂടുതലായി തുബ്ലി ബേയിലേക്ക് ഒഴുകും. എന്നാൽ പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് പദ്ധതി വെളിച്ചം കണ്ടില്ല.