പൗരന്മാർക്ക് 100 ലിറ്റർ സൗജന്യ പെട്രോൾ നൽകാൻ നിർദ്ദേശം

മനാമ : ഡ്രൈവിംഗ് ലൈസൻസുള്ള പൗരന്മാർക്ക് ഓരോ മാസവും 100 ലിറ്റർ ഇന്ധനം സൗജന്യമായി ലഭ്യമാക്കണെന്ന് നിർദ്ദേശം. ഫിനാൻഷ്യൽ എക്കണോമിക് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച കരട് ബിൽ പ്രതിനിധി സഭയിൽ സമർപ്പിച്ചത്. സർക്കാരിന് കൈമാറുന്നതിന് മുന്പ് ഈ നിർദ്ദേശം അംഗീകരിക്കുമെന്നാണ് കമ്മിറ്റി പ്രതീക്ഷിക്കുന്നത്.