ഐ.സി­.എഫ് ​റി­ഫ സെ­ൻ‍­ട്ര​ൽ കമ്മി­റ്റി­ സൗ­ജന്യ മെ­ഡി­ക്ക​ൽ ക്യാ­ന്പും ഹെ­ൽ‍­ത്ത് ക്ലാ­സും സംഘടി­പ്പി­ച്ചു­


മനാമ: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്‌റൈൻ ‘മാറ്റാം ശീലങ്ങളെ ജീവിക്കാം ആരോഗ്യത്തോടെ’ എന്ന ശീർ‍ഷകത്തിൽ നടത്തി വരുന്ന ദ്വൈമാസ ഹെൽതോറിയം ക്യാന്പയിനിന്റെ ഭാഗമായി ഐ.സി.എഫ് റിഫ സെൻ‍ട്രൽ കമ്മിറ്റി റിഫ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാന്പും ഹെൽ‍ത്ത് ക്ലാസും സംഘടിപ്പിച്ചു. ഇബ്രാഹിം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷണൽ സെക്രട്ടറി ഇ. അബ്ദുൽ‍ റഹീം ക്യാന്പ് ഉദ്ഘാടനം ചെയ്തു. നിരവധി ആളുകൾ ക്യാന്പിൽ പങ്കെടുത്തു. 

അൽ ഹിലാൽ ഹോസ്പിറ്റലിലെ ഓർതോ വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. ജോസഫ് ജോൺ ഹെൽത്ത് ക്ലാസിന് നേതൃത്വം നൽ‍കി. ക്യാന്പിൽ വെച്ച് ഹെൽതോറിയം ക്യാന്പയിനിന്റെ ഭാഗമായി ഐ.സി.എഫ് പ്രസിദ്ധീകരിച്ച പ്രവാസി വായന ആരോഗ്യ സ്‌പെഷ്യൽ പതിപ്പിന്റെ വിതരണോദ്ഘാടനം റഫീഖ് ലത്വീഫി വരവൂർ അൽ ഹിലാൽ ഹോസ്പിറ്റൽ‍ മാർ‍ക്കറ്റിംഗ് മാനേജർ ഉണ്ണി ക്യഷ്ണന് നൽ‍കി കൊണ്ട് നിർവ്വഹിച്ചു.

ക്യാന്പയിനിന്റെ ഭാഗമായി ബ്ലഡ് ഡൊണേഷൻ ഫോറം, ‘ആരോഗ്യ സംരക്ഷണം തിരുനബി മാത്യക’ എന്ന വിഷയത്തിൽ ആരോഗ്യ ക്ലാസ്, പ്രവാസി വായന ആരോഗ്യ പതിപ്പ് വിതരണം, ലൈഫ് ൈസ്റ്റൽ ട്രെയിനിംഗ് തുടങ്ങിയവയും നടന്ന് വരുന്നു. ക്ഷേമകാര്യ പ്രസിഡണ്ട് അബ്ദുൽ‍ അസീസ് ഹാജിയുടെ നേതൃത്വത്തിൽ‍ സഫ്‌വ വളണ്ടിയർ‍മാരായ ഇർ‍ഷാദ് ആറാട്ടുപുഴ, നാസർ‍ സാഫറ, ബഷീർ‍ പട്ടാന്പി, ഫൈസൽ‍ ഏറാമല, ആസിഫ് നന്തി തുടങ്ങിയവർ‍ ക്യാന്പ് നിയന്ത്രിച്ചു. ഫൈസൽ‍ എറണാകുളം സ്വാഗതവും സുൽ‍ഫിക്കർ‍ അലി നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed