ഉംറ കഴിഞ്ഞെത്തിയവർക്ക് സ്വീകരണം നൽകി
മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം സ്കൂൾ അവധിക്കാലത്ത് സംഘടിപ്പിച്ച ഉംറ യാത്രയിൽ പങ്കെടുത്ത് തിരിച്ചത്തെിയവർക്ക് സ്വീകരണം നൽകി. സിഞ്ചിലെ ഫ്രണ്ട്സ് ഹാളിൽ നടന്ന പരിപാടിയിൽ ‘ഉംറയ്ക്ക് ശേഷം’ എന്ന വിഷയത്തിൽ ജമാൽ നദ്്വി ക്ലാസെടുത്തു. ഉംറയിൽ ആർജ്ജിച്ച ആത്മീയ വിശുദ്ധി കാത്ത് സൂക്ഷിക്കുവാനും ആരാധനകളിലൂടെ നേടിയെടുക്കുന്ന വിശുദ്ധി ജീവിതത്തിൽ വെളിച്ചമാക്കി മാറ്റുവാനും സാധിക്കണമെന്ന് അദ്ദഹം പറഞ്ഞു.
ബഷീർ, നൗമൽ, സിറാജ്, സലീം എറിയാട് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി വി.കെ അനീസ് ആശംസകൾ നേർന്നു. ഹജ്ജ്-−ഉംറ സെൽ കൺവീനർ എം. ബദ്റുദ്ദീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അമീർ അബ്്ദുൽ ഹഖ് സമാപനവും, ഫാത്തിമ ഷിസ ഖുർആനിൽ നിന്നും അവതരിപ്പിച്ചു.

